Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Continuous Rain

Thiruvananthapuram

തു​ട​ര്‍​ച്ച​യാ​യ മ​ഴ; ആ​ശ​ങ്ക​യോ​ടെ ക​ര്‍​ഷ​ക​ര്‍

നെ​യ്യാ​റ്റി​ന്‍​ക​ര : താ​ലൂ​ക്കി​ല്‍ മ​ഴ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന​തി​ല്‍ ആ​ശ​ങ്ക​യോ​ടെ ക​ര്‍​ഷ​ക​ര്‍.ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ടു നൂ​റു​ക​ണ​ക്കി​നു ക​ര്‍​ഷ​ക​രാ​ണ് നെ​ല്ലും വാ​ഴ​യും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്.

തോ​തു കു​റ​വാ​ണെ​ങ്കി​ലും ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ സ്വ​ന്തം പാ​ട​ങ്ങ​ളി​ലും പാ​ട്ട​ത്തി​നെ​ടു​ത്ത വ​യ​ലു​ക​ളി​ലു​മെ​ല്ലാം നെ​ല്‍​കൃ​ഷി​യു​മു​ണ്ട്. ചി​ല വ​യ​ലേ​ല​ക​ളി​ല്‍ നേ​ര​ത്തെ ഞാ​റു​ന​ട്ടു. നെ​ല്ലി​ക്കോ​ണം മു​ത​ലാ​യ പാ​ട​ശേ​ഖ​ര​ത്ത് ഈ​യ​ടു​ത്ത ദി​വ​സ​മാ​ണ് ഞാ​റു ന​ടീ​ല്‍ ന​ട​ന്ന​ത്.

കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ല്‍, ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​യ്ത്ത് പ്ര​തീ​ക്ഷി​ക്കു​ന്ന ക​ര്‍​ഷ​ക​രു​ടെ അ​ധ്വാ​നം വി​ഫ​ല​മാ​കും. പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ കാ​ര്യ​ത്തി​ലും സ്ഥി​തി മ​റി​ച്ച​ല്ല. ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം മ​റ്റൊ​രു പ്ര​ധാ​ന പ​രാ​തി മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ലാ​യെ​ന്ന​താ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഴ​ക​ളാ​ണ് താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ശി​ച്ച​ത്. അ​ക്കൂ​ട്ട​ത്തി​ല്‍ കു​ല​ച്ച​തും കു​ല​യ്ക്കാ​റാ​യ​തു​മാ​യ വാ​ഴ​ക​ളു​മു​ണ്ടാ​യി​രു​ന്നു. 2022 മു​ത​ലു​ള്ള ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പ​ച്ച​ക്ക​റി കൃ​ഷി ന​ശി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ക്ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ക്ല​സ്റ്റ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ക പോ​ലും കി​ട്ടി​യിട്ടില്ലായെന്നും ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു.

Latest News

Corehub Up